കിളിപ്പാറും പുഡ്ഡിംഗ്.. പെരുന്നാളിന് സ്റ്റാർ ആവാൻ ഈയൊരു പുഡ്ഡിംഗ് മാത്രം മതി.!! Almond Pudding Recipe Malayalam

Almond Pudding Recipe Malayalam : ഈ പെരുന്നാളിന് ഒരു കിടിലൻ പുഡ്ഡിംഗ് ആയാലോ. ഈ റെസിപ്പി തയ്യാറാക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ വീട്ടിലെ സ്റ്റാർ ആകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കിടിലൻ രുചിയിലുള്ള ഒരു പുഡിങ്ങിന്റെ റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം. പെരുന്നാളിന് സ്റ്റാർ ആവാൻ ഈയൊരു പുഡ്ഡിംഗ് മാത്രം മതി😋👌കിളിപ്പാറും പുഡ്ഡിംഗ്..

ഈ ഒരു കിടിലൻ രുചിയിലുള്ള പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ കുറച്ചു ബദാം വെള്ളത്തിലിട്ടു കുതിർത്തുന്നതിനായി വെക്കുക. ചൂട് വെള്ളത്തിലിട്ടു വെക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ബദാം കുതിർന്നു കിട്ടും. ബദാം നല്ലതുപോലെ കുതിർന്നു കഴിഞ്ഞാൽ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞെടുക്കാവുന്നതാണ്. തൊലി കളഞ്ഞശേഷം ജാറിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. താല്പര്യമുണ്ടെങ്കിൽ

പാലിൽ അരച്ചെടുക്കാവുന്നതാണ്. ചൈന ഗ്രേസ് അഞ്ചോ പത്തോ മിനിറ്റ് സോക് ചെയ്തു വെക്കുക. ഒരു പത്രം എടുത്ത് അതിൽ ഒരു ലിറ്റർ പാലും അരകപ്പ് വെള്ളവും ചേർക്കുക. ഇതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പാലും മിൽക്ക് മെയ്ഡും നല്ലതുപോലെ മിക്സ് ചെയ്യുക. ഈ പാൽ തിളപ്പിച്ചെടുക്കുക. പാൽ ചൂടിയി വന്നാൽ ഇതിലേക്ക് പഞ്ചസാര ചേർക്കുക. പാൽ നല്ലതുപോലെ തിളച്ചു വന്നാൽ ഇതിലേക്ക്

ബദാം അരച്ചത് ചേർക്കുക. എല്ലാം നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാൽ അടുപ്പത് നിന്നും മാറ്റിയെടുക്കാം. ചൈന ഗ്രേസ് മെൽറ്റ് ചെയ്തെടുക്കുക. മെൽറ്റ് ആക്കി തീ ചൂടാറിയശേഷം പാലിലേക്ക് ചേർത്ത് കൊടുക്കുക. പാലും ചൈന ഗ്രാസും തമ്മിൽ നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി പുഡ്ഡിംഗ് തയ്യാറാക്കുന്ന പാത്രത്തിൽ സെറ്റ് ചെയ്യാവുന്നതാണ്. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. Video Credit : cook with shafee