ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? ഇത് എവിടെ കണ്ടാലും ഇനി ഉടനെ വീട്ടിൽ എത്തിക്കൂ; മല്ലിയുടെ അതേ മണവും ഗുണവും സ്വാദും!! | African Coriander Benefits

Benefits of African Coriander in Malayalam : നമ്മൾ സാധാരണയായി പല സ്ഥലങ്ങളിലും കാണപ്പെടുന്ന പല ചെടികളും പേര് എന്താണെന്നും എന്തിനുവേണ്ടി ഉപയോഗിക്കുന്നതെന്നു പല ആളുകൾക്കും ഇന്ന് അറിവുള്ളതല്ല. നമ്മുടെ നാട്ടുമ്പുറങ്ങളിൽ ഉണ്ടായിരുന്ന പല ചെടികളെയും സംരക്ഷിക്കാനും വളർത്തിയെടുക്കുവാനും ആർക്കും ഇന്നത്തെ കാലത്ത് സമയം ലഭിക്കാറില്ല.

അത്തരത്തിലുള്ള ഒരു ചെടിയായ ആഫ്രിക്കൻ മല്ലിയെ കുറിച്ചും ഇവയുടെ ഉപയോഗത്തെക്കുറിച്ച് വിശദമായി പരിചയപ്പെടാം. മല്ലിയുടെ അതേ ഗുണവും സ്വാദും മണവും ഉള്ള ഒരു ചെടിയാണ് ഇവ. മല്ലി കൃഷി ചെയ്യുന്നത് വീട്ടാവശ്യത്തിനായി പറിച്ചു വച്ചിരുന്നാൽ 24 മണിക്കൂറിനുള്ളിൽ വാടിപ്പോകുന്നതായിരിക്കും. എന്നാൽ ഇന്ന് കാലത്ത് നാം കടയിൽ നിന്നും വാങ്ങുന്ന മല്ലി ഒരാഴ്ച വരെയും കേടാകാതെ ഇരിക്കുന്നു.

എന്നാൽ വാങ്ങാൻ ലഭിക്കാത്തതും കെമിക്കലുകളിൽ ഒന്നും മുക്കാത്തതുമായ ഒരു തരം മല്ലിയാണ് ആഫ്രിക്കൻ മല്ലി. ഇവയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇവയിൽ ഉണ്ടാകുന്ന വലിയ ഇലയാണ് നാം മല്ലിയിലയായി ഉപയോഗിക്കുന്നത്. മല്ലി സാധാരണയായി നാം വീടുകളിൽ എന്തെല്ലാം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു അതെ ആവശ്യങ്ങൾക്ക് നമുക്ക് ഈ ഇല ഉപയോഗിക്കാവുന്നതാണ്. ഇവയുടെ നടുഭാഗത്തു നിന്നും ഒരു വലിയ പൂങ്കുല ഉണ്ടാവുന്നതായിരിക്കും.

ആ പൂങ്കുലയിലെ ഇലകളെല്ലാം മുള്ളു പോലെ ആയിരിക്കും ഇരിക്കുന്നത്. കൂടാതെ ഇവ പൂത്ത് കായ ഉണ്ടായിക്കഴിഞ്ഞ് ഈ കാ മണ്ണിൽ വീണു പൊട്ടിക്കഴിഞ്ഞാൽ അവിടെ വീണ്ടും പുതിയ തൈകൾ ഉണ്ടാകുന്നതായിരിക്കും. കൂടാതെ പൂത്തു നിൽക്കുന്ന തൈകൾ പൊട്ടിച്ച് എടുത്ത് നടുകുകയാണെങ്കിൽ വീണ്ടും തൈകൾ വേരുപിടിച്ചു വരുന്നതായിരിക്കും. ഇവയെക്കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണു. Video credit: A 2 Z malayalam channel

Leave A Reply

Your email address will not be published.