കുക്കർ ഉണ്ടോ? എത്ര തണുപ്പിലും ഇഡ്ഡലി മാവ് സോപ്പ് പോലെ പതഞ്ഞു പൊങ്ങിവരാൻ ഒരു കിടിലൻ സൂത്രം!! | Perfect Batter For Soft ഇഡലി
About Perfect Batter For Soft IdliPerfect Batter For Soft Idli : ഈ റെസിപ്പി ഉപയോഗിച്ച് വളരെ പെട്ടന്ന് തന്നെ നല്ല നാടൻ സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാം. നല്ല തണുപ്പുള്ള കാലാവസ്ഥയിലും ഇഡ്ഡലി മാവ് ഇങ്ങനെ ഉണ്ടാക്കിയാൽ പെട്ടന്ന് പൊങ്ങിവരാൻ വളരെ എളുപ്പമാണ്. സാധാരണ പച്ചരി ഉപയോഗിച്ച് നല്ല സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാവുന്നതാണ്. കൂടാതെ തന്നെ നല്ല പൊങ്ങി വരുന്ന ഇഡ്ഡലി എങ്ങനെ നിർമിക്കാം എന്ന ടിപ്പുകളും ഇതിലൂടെ പറയുന്നു.
രണ്ട് പച്ചരിക്ക് ഒരു കപ്പ് ഉഴുന്ന് എന്ന രീതിയിൽ എടുക്കുക. ഉഴുന്ന് എടക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് പ്രത്യേകം എടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. എന്നാൽ മാത്രമേ ഇഡ്ഡലി നല്ല സോഫ്റ്റ് രീതിയിൽ ലഭിക്കുകയുള്ളു. ഇനി പച്ചരി അഞ്ചാറു തവണ നല്ല വെള്ളത്തിൽ കഴുകി കുതിർത്തു വെക്കുക. അതു പോലെ തന്നെ ഉഴുന്ന് 2 വെള്ളത്തിൽ കഴുകുക. ഉഴുന്ന് കുതിർക്കാൻ വെച്ചിട്ടുള്ള ആ വെള്ളത്തിൽ തന്നെ ആയിരിക്കും മിക്സിയിൽ അരച്ച് എടുക്കുന്നത്.

ആ ഉഴുന്നിൽ ഒരു സ്പൂൺ ഉലുവ ചേർക്കുക. കുതിർത്ത അരി 6 മണിക്കൂറിൽ 5 മണിക്കൂർ പുറത്ത് വെക്കുകയും ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുകയും ചെയ്യണം. പിന്നെ ഉഴുന്ന് ഫ്രിഡ്ജിൽ തന്നെ വെക്കുക. ഉഴുന്ന് അരകുമ്പോൾ ഐസ് ക്യൂബ്ബ് ഇടാൻ ശ്രദ്ദിക്കുക. വെള്ളം വേണം എന്നു തോന്നുകയാണെങ്കിൽ അതിലേയ്ക് ഉഴുന്ന് കുതിർത്തിയ വെള്ളം ചേർക്കുക. ശേഷം ഉഴുന്ന് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി അരി അരയ്ക്കുമ്പോൾ ഒട്ടും വെള്ളം ഇല്ലാതെ അരച്ചെടുക്കുക.
ആവിശ്യത്തിന് നല്ല വെള്ളം, ചോർ, 3 ഐസ് ക്യൂബ് ചേർത്ത് അരയ്ക്കുക. ഇരു അരപ്പുകളും ഒരുമിച്ച് ഒരു പാത്രത്തിൽ ഒഴിച് അതിലേയ്ക് അല്പം ഉപ്പ് ചേർത്ത് കൈ കൊണ്ട് നല്ല പോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു കുക്കർ എടുത്തു അതിലേയ്ക് ചൂടുവെള്ളം ഒഴിച്ച് ഈ അരപ്പുള്ള പാത്രം ഇറക്കി വെക്കുക. ശേഷം 6 മണിക്കൂർ കഴിഞ്ഞ് തുറന്ന് നോക്കുക. അപ്പോൾ നല്ല രീതിയിൽ മാവ് പൊന്തി വന്നതായി കാണാം. ശേഷം ആ മാവ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാകാവുന്നതാണ്. ഇഡ്ഡലി പാത്രം നല്ല ചൂടായിട്ട് വേണം മാവ് ഒഴിക്കാൻ. ഇങ്ങനെ ഇഡ്ഡലി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി തയ്യാർ. Video Credit : Jess Creative World