രാവിലെ ഇനി എന്തെളുപ്പം.!! ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് കിടിലൻ ടെസ്റ്റിൽ..

About Easy breakfast recipe using Maidaനമ്മൾ എന്നും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ഉണ്ടാക്കി നോക്കിയാലോ? നമ്മുടെ വീടുകളിൽ ഉള്ള സ്ഥിരം ചേരുവകൾ വെച്ചു ഒരു കിടിലൻ ടേസ്റ്റിൽ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി നോക്കിയാലോ ?

Ingredientsമൈദ: 1 കപ്പ്പഞ്ചസാര : 2 ടീസ്പൂൺവെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺമഞ്ഞൾപൊടി : 1-2 പിഞ്ച്മുട്ട : 2 എണ്ണം

ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക ഇതിലേക്ക് 1 കപ്പ് അളവിൽ മൈദ ഇട്ട് കൊടുക്കാം മൈദക്ക് പകരം ഗോതമ്പ് പൊടി എടുക്കാവുന്നത് ആണ് ഇനി നമുക്ക് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം ശേഷം ഇതിലേക്ക് 2 ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം ശേഷം 1 കപ്പ് അളവിൽ വെള്ളം ചേർത്ത് കൊടുക്കാം ശേഷം ഒരു സ്പൂൺ വെച്ചു ഇത് നന്നായി ഇളക്കി കൊടുത്ത് അടിചെടുക്കാം ഇനി ഇതൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം ശേഷം ഇതിലേക്ക് 1 – 2 പിഞ്ച് മഞ്ഞൾ പൊടി ചേർത്ത് കൊടുക്കാം

ഇത് ഓപ്ഷണൽ ആണ് ഇനി ഇതിലേക്ക് 2 മുട്ട ചേർത്ത് കൊടുക്കാം എന്നിട്ട് നല്ല പോലെ മിക്സ് ചെയ്തു എടുക്കാം ഇപ്പൊൾ നമ്മുടെ മാവ് റെഡി ആയിട്ടുണ്ട് ഇനി ഇത് ചുട്ട് എടുക്കാൻ വേണ്ടി ഒരു പാൻ ഗ്യാസ് സ്റ്റൗവിൽ വെച്ചു കൊടുക്കുക ശേഷം ചൂടായ ശേഷം ഇതിലേക്ക് മാവ് ഒഴിച്ചു കൊടുത്ത് ഒന്ന് ചുറ്റിച്ചു എടുക്കുക ശേഷം തിരിച്ചും മറിച്ചും ഇട്ട് കൊടുത്ത് വേവിക്കണം പാൻ നല്ലം ചൂടാവാതെ നോക്കണം മീഡിയം തീയിൽ വെക്കാൻ ശ്രദ്ധിക്കണം ചെറുതായി പൊങ്ങി വരുമ്പോൾ ചുട്ട് എടുക്കുക ചുട്ടെടുക്കുമ്പോൾ ഇവിടെ അല്പം ഓയിൽ ഒഴിച്ച് കൊടുത്തിട്ടുണ്ട് ഇപ്പൊൾ നമ്മുടെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെഡി ആയിട്ടുണ്ട്! video credit : Eva’s world

Leave A Reply

Your email address will not be published.