8 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ നിങ്ങൾക്ക്..!? ബഡ്ജറ്റിൽ ഒതുങ്ങിയ ഒരു കിണ്ണം കാച്ചി വീട്… | 8 Lakh 700 SQFT 3 BHK Home Tour Malayalam

8 Lakh 3 BHK Home Tour Malayalam : പലരുടെയും സാമ്പത്തിക പ്രശ്നം മൂലം ജീവിതക്കാലം മുഴുവൻ കണ്ട സ്വപ്നം നടക്കാതെ വന്നിട്ടുണ്ട്. ഇന്ന് അന്യ നാട്ടിൽ പോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നത് നാട്ടിൽ ഒരു കൊച്ചു വീട് എന്ന സ്വപ്നത്തോടെയാണ്. പലരുടെയും മനസ്സിൽ വലിയ വലിയ ആശയങ്ങളും സ്വപ്ങ്ങളുമാണെങ്കിലും അവരുടെ ബഡ്ജറ്റിൽ ഒതുങ്ങിയ വീട് പലപ്പോഴും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

അതുകൊണ്ട് തന്നെ ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ചുരുങ്ങിയ ഭൂമിയിലും ചുരുങ്ങിയ ചിലവിലും നിർമ്മിച്ച അതിമനോഹരമായ വീടാണ്. ഒന്ന് നോക്കിയാൽ ആരാണെങ്കിലും കൊതിച്ചു പോകാൻ കഴിയുന്ന തരത്തിലുള്ള വീടാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. പുറമേ നിന്ന് നോക്കുമ്പോൾ ഒരുപാട് പണം ചിലവിട്ട് പണിത വീടാണെന്ന് പലർക്കും സംശയം തോന്നുമെങ്കിലും ഏകദേശം എട്ട് ലക്ഷം രൂപ നൽകി പണിത കൊച്ച് വീടാണ് നമ്മൾ ഇപ്പോൾ കാണുന്നത്.

ഈ വീടിന്റെ ചുറ്റളവ് വരുന്നത് ഏകദേശം 700 ചതുരശ്ര അടിയാണ്. സിറ്റ്ഔട്ട്‌ ചെറിയതാണെങ്കിലും ലിവിങ് ഏരിയ അത്യാവശ്യം സ്പേസുകൾ നിറഞ്ഞതായി കാണാം. ഏകദേശം 4.95*2.61 എന്ന സൈസിലാണ് വീട് വന്നിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നുമാണ് മറ്റുള്ള മുറികളിലേക്കുള്ള കണക്ഷൻ നൽകിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നു തന്നെയാണ് അടുക്കളയിലേക്കും, ഡൈനിങ്. ഹാളിലേക്കും അതുപോലെ ഏത് മുറിയിലേക്കും പോകാൻ കഴിയുന്നത്.

മൂന്ന് കിടപ്പ് മുറികൾ അതിലൊന്ന് മാസ്റ്റർ ബെഡ്‌റൂം. ഈ മാസ്റ്റർ ബെഡ്‌റൂമിലാണ് അറ്റാച്ഡ് ടോയ്ലറ്റ് വരുന്നത്. കൂടാതെ ഒരു കോമൺ ബാത്രൂമും ഇവിടെ നൽകിട്ടുണ്ട്. വർക്ക്‌ ഏരിയ, ഡൈനിങ് ഹാൾ, മൂന്ന് കിടപ്പ് മുറികൾ, അടുക്കള, ലിവിങ് ഏരിയ അടങ്ങിയ സംവിധാനങ്ങളാണ് ഈ വീട്ടിൽ ഒരുക്കിരിക്കുന്നത്.