700 SQFT 7 Lakh Budget Home Tour Malayalam : ഓരോ വീടും പലർക്കും വ്യത്യസ്തമായ ആശയങ്ങളാണ് സമ്മാനിക്കുന്നത്. ഡിസൈൻ, എലിവേഷൻ തുടങ്ങി ഏത് ആശയമായി മാറിയേക്കാം. ചിലപ്പോൾ ഈ പറഞ്ഞ ആശയങ്ങൾ എല്ലാം കൂടി അടങ്ങിയ ഒരു വീടായിരിക്കും നിങ്ങളുടെ സ്വപ്നത്തിലുണ്ടാവുന്നത്. അത്തരത്തിൽ സമകാലിക ശൈലിയിലുള്ള വീട് പരിചയപ്പെടാം.
പുറം കാഴ്ച്ചയിൽ ആർക്കും ഇഷ്ടപ്പെടാവുന്ന ഒരു ഭവനമാണ് ഇവിടെ കാണാൻ കഴിയുന്നത്. വീടിന്റെ എലിവേഷനാണ് എടുത്തു പറയേണ്ടത്. ഒരു സാധാരണക്കാരന് അവന്റെ സ്വപ്നങ്ങളിൽ കാണാൻ സാധിക്കുന്ന വീടായിട്ട് നമ്മൾക്ക് ഇതിനെ പരിഗണിക്കാം. അത്യാവശ്യം സ്ഥലമുള്ള സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ കാണാൻ സാധിക്കുന്നത്. വീടിന്റെ ഉള്ളിലേക്കു കയറുമ്പോൾ തന്നെ മനോഹരമായ ലിവിങ് ഹാൾ കാണാം. അവിടെ ഇരിപ്പടത്തിനായി സോഫകളും ഒരുകിട്ടുണ്ട്.

മോഡേൺ രീതിയിലാണ് ലിവിങ് ഹാൾ ഒരുക്കിരിക്കുന്നത്. ഒരു സാധാരണ കിടപ്പ് മുറിയാണ് ഈ വീട്ടിൽ ഒരുക്കി വെച്ചിട്ടുള്ളത്. ആഡംബര അല്ലെങ്കിലും ലളിതമായിട്ടാണ് വീട് മുറികൾ തയ്യാറാക്കിരിക്കുന്നത്. ഒരു വീട്ടിലെ അംഗങ്ങൾ ഏറ്റവും കൂടുതൽ ചിലവിടുന്ന ഇടമാണ് അടുക്കള. വളരെ സാധാരണഗതിയിലാണ് ഈ വീട്ടിലെ അടുക്കള ഒരുക്കിരിക്കുന്നത്. അത്യാവശ്യം സ്റ്റോറേജ് സ്പേസുകളും, കബോർഡ് വർക്കുകളും ഇവിടെ കാണാൻ കഴിയും.
ചുറ്റും പച്ചപ്പകൾ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ വീടിന്റെ ഭംഗി എടുത്തു കാണിക്കുണ്ടെന്ന് പറയാം. കൂടാതെ ഓപ്പൺ ടെറസായതു കൊണ്ട് തന്നെ വീടിന്റെ ഭംഗി വളരെ നന്നായി ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഒരു സാധാരണ വീട്ടിൽ കാണാവുന്ന കാര്യങ്ങൾ മാത്രമേ ഈ വീട്ടിലും ഉള്ളു. അതുമാത്രമല്ല ഏഴ് ലക്ഷം രൂപയ്ക്ക് ഈ വീട് ബഡ്ജറ്റ് ഫ്രണ്ട്‌ലിയാണെന്ന് പറയാം.