ഇതാണോ നിങ്ങളുടെ സ്വപ്‌ന ഭവനം.!! മനം മയക്കും ഇന്റീരിയലും ഫർണിഷിങ്ങും; ഇനി വേറെന്ത് വേണം..!? | 19 Lakh 1300 SQFT 3 bHK Home tour Malayalam
1300 sqft Budget Friendly Home tour malayalam : ഏതൊരു വീടിന്റെയും ആകർഷണം എന്ന് പറയുന്നത് അതിന്റെ ഡിസൈനിങ് തന്നെയാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ വളരെ മനോഹരമായി ഡിസൈൻ ചെയ്ത ഒരു വീട് എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെയും മോഹമാണ്. 19 ലക്ഷം രൂപയ്ക്ക് ഇത്തരത്തിൽ ഒരു വീട് ഉണ്ടാക്കിയെടുക്കാം എന്ന് പറയുന്നത് ഇന്ന് വളരെ നിസാരമായി മാറിയിരിക്കുകയാണ്. അത്തരത്തിലൊരു വീടാണ് ഇത്.
ഓരോ വീടും കംപ്ലീറ്റ് വർക്ക് കഴിഞ്ഞ് ഇന്റീരിയർ കൂടി ചെയ്തു വരുമ്പോൾ നാം ആഗ്രഹിക്കുന്ന തരത്തിലേക്ക് അതിന്റെ രൂപം മാറ്റപ്പെടുന്നു.1300 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ ആകെ ഏരിയ. ഗ്രൗണ്ട് ഫ്ലോർ മാത്രമായി സെറ്റ് ചെയ്തിരിക്കുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമും കിച്ചണും ഒരു ഹാളും ആണ് അടങ്ങിയിട്ടുള്ളത്. വീടിന്റെ മുന്നിൽ നിന്നും ആദ്യം തന്നെ അട്രാക്ട് ചെയ്യുന്നത് ഇഷ്ടികകൊണ്ട് നിർമ്മിച്ച ചുമരിന്റെ ഭാഗമാണ്.

സിറ്റൗട്ടിൽ നിന്ന് അകത്തേക്ക് കയറുമ്പോൾ ഉള്ള ഫ്രണ്ട് ഡോർ കട്ടള ചെയ്തിരിക്കുന്നത് ഇരുമ്പു കൊണ്ടാണ്. കൂടാതെ മറ്റ് എല്ലാ ഡോറുകളുടെയും കട്ടള ചെയ്തിരിക്കുന്നത് ഇരുമ്പ് കൊണ്ടുതന്നെയാണ്. വാതിൽ വരുന്നത് മരം കൊണ്ടാണ്. വാതിൽ തുറക്കുമ്പോൾ തന്നെ സൈഡിലായി ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. പിന്നീടാണ് വീടിന്റെ ഹാൾ വരുന്നത്. ഹാളിനോട് ചേർന്ന് തന്നെ ഡൈനിങ് ഏരിയയും ഉണ്ട്. വീട്ടിനുള്ളിൽ നിന്നു തന്നെയാണ് സ്റ്റെയർ സെറ്റ് ചെയ്തിരിക്കുന്നത് സ്റ്റെയറിന്റെ താഴെയായി പ്രയർ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. വീടിനുള്ളിൽ അങ്ങിങ്ങായി വെച്ചിരിക്കുന്ന പ്ലാന്റുകൾ വീടിന്റെ മനോഹാരിത ഇരട്ടിപ്പിക്കുന്നു.
ഇന്റീരിയറിനൊത്ത ലൈറ്റിങ് റേഞ്ചുകൾ ആണ് മറ്റൊരു ആകർഷണം. വാഷ്ബേസിന്റെ സൈഡിലൂടെയാണ് കിച്ചണിലേക്ക് നടക്കുന്നത്. വളരെ സ്പെഷ്യസ് ആയാണ് കിച്ചൺന്റെ നിർമ്മിതി. കിച്ചണിനോട് ചേർന്നുതന്നെ വർക്ക് ഏരിയയും സ്റ്റോറുമും സെറ്റ് ചെയ്തിരിക്കുന്നു. താഴെയുള്ള 2 ബെഡ് റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം തന്നെയാണ്. റൂമുകളിൽ സെറ്റ് ചെയ്തിട്ടുള്ള അലമാര കൂടുതൽ സ്പേസ് നൽകുന്നു. സ്റ്റെയർ കയറി മുകളിൽ എത്തുമ്പോൾ സ്റ്റഡി ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. പിന്നെയുള്ളത് ഒരു ഓപ്പൺ ടെറസ് ആണ്. ഒരു സ്ഥലം പോലും പാഴാക്കാതെ നിർമ്മിച്ച ഈ വീട് ചുരുങ്ങിയ ബഡ്ജറ്റിൽ വീട് വെക്കുന്നവർക്ക് നല്ലൊരു മാതൃകയാണ്.