ഇതാണ് ലോ ബജറ്റ് ഹോം; 6 സെന്റിൽ 13 ലക്ഷത്തിന് നിർമ്മിച്ച 2 ബെഡ്‌റൂം വീട്.!! | 13 LAKHS HOME DESIGN KERALA

13 Lakhs Home Design Kerala : തൃശൂർ ചാലക്കുടിയിൽ ആറ് സെന്റ് സ്ഥലത്ത് 775 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം അടങ്ങുന്ന ഏറ്റവും ചുരുങ്ങിയ ചിലവിൽ പണിത വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഏകദേശം പതിമൂന്ന് ലക്ഷത്തിനാണ് മനോഹരമായ വീടിന്റെ പണി കഴിപ്പിച്ചത്. ചെറിയ വീടാണെങ്കിലും പുറമേ നിന്ന് നോക്കുമ്പോൾ അതീവ ഭംഗിയിലാണ് ഇവ കാണാൻ കഴിയുന്നത്.

പ്രധാന വാതിൽ സ്റ്റീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ജാലകങ്ങൾ വരുന്നത് ജിഐയിലാണ്. ചെറിയ സിറ്റ്ഔട്ട്‌ കാണാം. സിറ്റ്ഔട്ടിൽ നല്ല ഭംഗിയുള്ള ടൈൽസാണ് നൽകിട്ടുള്ളത്. സ്റ്റീൽ വാതിലിനു ഏകദേശം മുപ്പതിനായിരം രൂപയാണ് വരുന്നത്. ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ ലിവിങ് കം ഡൈനിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. ലിവിങ് ഏരിയയിൽ ഇരിപ്പിടത്തിനായി മൂന്ന് സെറ്റി നൽകിരിക്കുന്നത് കാണാം.

ഉള്ളിലെയും, ഇരുവശങ്ങളെയുടെ ജാലകങ്ങൾ വരുന്നത് കോൺക്രീറ്റിലാണ്. ഉളിലേക്ക് വരുമ്പോൾ വേറെ നിറത്തിലുള്ള ടൈലാണ് കാണാൻ കഴിയുന്നത്. ഒരു മാസ്റ്റർ ബെഡ്‌റൂം, ഒരു ചെറിയ ബെഡ്‌റൂം ആണ് വീട്ടിൽ വരുന്നത്. ഇതിൽ മാസ്റ്റർ ബെഡ്‌റൂമിലാണ് അറ്റാച്ഡ് ബാത്രൂം വരുന്നത്. മാസ്റ്റർ ബെഡ്‌റൂമിൽ ഫൈബ്റിന്റെ വാതിലുകളാണ് നൽകിട്ടുള്ളത്. അത്യാവശ്യം വലിയ സൈസിലാണ് മാസ്റ്റർ ബെഡ്‌റൂം പണിതിരിക്കുന്നത്. അത്യാവശ്യം പേർക്ക് ഇരുന്ന് കഴിക്കാനുള്ള ഇടം ഡൈനിങ് ഏരിയയിൽ നൽകിട്ടുള്ളത്. അരികെ തന്നെ വാഷിംഗ്‌ ഏരിയ കാണാം.

വീടിന്റെ പ്രധാന ഭാഗമാണല്ലോ അടുക്കള . അടുക്കളയിലേക്ക് നടക്കുമ്പോൾ ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ കാണാം. നല്ല ഡിസൈനിലാണ് അടുക്കള പണിതിരിക്കുന്നത്. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കണ്ട് തന്നെ മനസ്സിലാക്കാം.

Leave A Reply

Your email address will not be published.