11 ലക്ഷത്തിന്റെ വീടിന്റെ പ്ലാൻ വേണോ? വീഡിയോ.!! | 11 Lakhs Home Plan

11 Lakhs Home Plan. 550 സ്ക്വയർ ഫീറ്റിൽ പതിനൊന്ന് ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന രണ്ട് കിടപ്പ് മുറികൾ അടങ്ങിയ അതിമനോഹരമായ വീടിന്റെ കാഴ്ച്ചകളും വിശേഷങ്ങളുമാണ്. സാധാരണകാർക്ക് കണ്ടംമ്പറി സ്റ്റൈലിൽ നല്ല മോഡേൺ രീതിയിൽ നിർമ്മിക്കാൻ കഴിയുന്ന വീടാണ് ഇത്. ഗ്രേ വൈറ്റ് കളർ കോമ്പിനേഷനിൽ വളരെ മനോഹരമായിട്ടാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണം ഗ്രേ കളറാണ്. പ്രധാന ചുവരിന് വുഡൻ ക്ലാഡിങ് നൽകിട്ടുണ്ട്. രണ്ട് സൈഡിലും ഗ്ലാസ്സ് ഡിസൈൻ നൽകി മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സിറ്റ്ഔട്ട്‌ മുഴുവൻ വൈറ്റ് നിറത്തിലാണ് ഡിസൈൻ വരുന്നത്. നല്ല കറുപ്പ് അടങ്ങിയ ഗ്രാനൈറ്റാണ് ഇവിടെ വിരിച്ചിരിക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടും, ഒരു ലിവിങ് ആൻഡ് ഡൈനിങ് ഏരിയയും, രണ്ട് കിടപ്പ് മുറികളും, അടുക്കളയും അടങ്ങിയ മനോഹരമായ ആർക്കും സ്വപ്നം കാണാൻ കഴിയുന്ന ഒരു വീട്. പ്ലാനിൽ ആദ്യം കാണാൻ കഴിയുന്നത് സിറ്റ്ഔട്ടാണ്.

സിറ്റ്ഔട്ടിൽ നിന്നും നേരെ കയറി ചെല്ലുന്നത് ലിവിങ് ആൻഡ് ഡൈനിങ് ഏരിയ അടങ്ങിയ ഒരു വലിയ ഹാളിലേക്കാണ്. രണ്ട് ഭാഗത്തും വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ലിവിങ് ഏരിയയുടെ വലത് ഭാഗത്തായിട്ടാണ് അടുക്കള വരുന്നത്.

അത്യാവശ്യം എല്ലാ സൗകര്യങ്ങളും അടങ്ങിയ വലിയ അടുക്കളയാണ് ഈ വീട്ടിനുള്ളത്. എൽ ആകൃതിയിലുള്ള ഒരു മേശയും ഇവിടെ സജ്ജീകരിക്കാൻ കഴിയും. അടുക്കളയുടെ വലത് ഭാഗത്തായിട്ടാണ് പുറത്തേക്കുള്ള വാതിൽ വരുന്നത്. പുറത്തേക്ക് ഇറങ്ങി ആദ്യം കാണുന്നത് ഒരു ടോയ്‌ലെറ്റാണ്. ആരും കാണാൻ ആഗ്രഹിക്കുന്ന വീടിന്റെ ബാക്കി വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ അറിയാം.

Total Area : 550 SFTTotal Cost : 11 Lacs1) Sitout2) Living Area3) Dining Are4) 2 Bedroom5) Common Toilet6) Kitchen11 Lakhs Home Plan

Leave A Reply

Your email address will not be published.