ഇങ്ങേര് ചില്ലറക്കാരനല്ല; ഒന്നേമുക്കാൽ ലക്ഷത്തിന് ചിലവ് ചുരുക്കി ഒറ്റയ്ക്ക് പണിത വീട്.!! | 1 Lakhs Budget Home Tour Viral

1 Lakhs Budget Home Tour Viral : വയനാട് സുൽത്താൻ ബത്തേരിയിൽ ഒന്നേ മുക്കാൽ ലക്ഷത്തിനു രണ്ട് മാസം കൊണ്ട് പണിത വീടിന്റെ സുന്ദരമായ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. വീടിന്റെ പ്രധാന ആകർഷണം എന്നത് തൂൺ ആണ്. മരം,. പ്ലൈവുഡ് കൊണ്ടാണ് വീട് മുഴുവൻ പണിതിരിക്കുന്നത്. ഫ്ലോറിന്റെ അടിയിൽ കോൺക്രീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോർ മുതൽ മേൽക്കുര വരെ തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും രണ്ട് മുറികളാണ് വീട്ടിലുള്ളത്.

പ്ലൈവുഡ് കൊണ്ടാണ് ജാലകങ്ങൾ എല്ലാം നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് ആദ്യം തന്നെ. ചെന്ന് കയറുന്നത് മുറിയിലേക്കാണ്. മുഴുവൻ തടി കൊണ്ട് ആയതുകൊണ്ട് തടി വീട് എന്ന് വിളിക്കാം. മുറി മുഴുവൻ നിർമ്മിച്ചെടുത്തിരിക്കുന്നത് തടിയിലാണ്. മേൽക്കുരയിൽ പ്ലൈവുഡാണ് കാണുന്നത്. അതിന്റെ മുകളിൽ ഓട് കൊണ്ട് മേഞ്ഞിരിക്കുന്നത് കാണാൻ സാധിക്കും. ഇന്റീരിയർ എന്ന് പറയാൻ മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് ഇവിടെ കാണാം.

വീടിന്റെ ഗൃഹനാഥനായ ജോൺസൻ തന്നെയാണ് വീടിന്റെ മുഴുവൻ പണി ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലവ് നന്നേ രീതിയിൽ കുറക്കാൻ കഴിഞ്ഞു. ചിലവ് കുറഞ്ഞ കട്ടിലാണ് മുറിയിൽ കിടക്കയായിട്ടു ഉപയോഗിച്ചിരിക്കുന്നത്. വെറും മൂവായിരം രൂപയാണ് കിടക്കയ്ക്ക് വന്നിട്ടുണ്ട്. അറ്റാച്ഡ് ബാത്‌റൂമാണ് ഇവിടെ വരുന്നത്.എല്ലാ സൗകര്യങ്ങൾ അടങ്ങിയ ബാത്‌റൂമാണ് അറ്റാച്ഡായിട്ട് കൊടുത്തിരിക്കുന്നത്.

വ്യത്യസ്തമായ നിറം നൽകി കൂടുതൽ മനോഹരമാക്കാൻ ഗൃഹനാഥനു കഴിഞ്ഞു. തണുത്ത വെള്ളം, ചൂട് വെള്ളം തുടങ്ങിയവ എല്ലാം ഈ ബാത്‌റൂമിൽ ഉണ്ട്. തേക്കിന്റെ ബാക്കി വന്നത് ചെറിയ ഇരിപ്പിടത്തിനായി പുറത്ത് പണിതിട്ടുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കാണാൻ വീഡിയോ മുഴുവൻ കാണുക.

Location : Wayanad, Sulthan BatheryTotal Cost : 1.45 Lakhs1) 2 Room + Bathroom

Leave A Reply

Your email address will not be published.